രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് മലയാളി അര്‍ഹനായി. ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയായ ആര്‍ എസ് ഷിബു നാടക പ്രവർത്തകൻ കൂടിയാണ്. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടനൊടുവിൽ പിടികൂടിയ ദില്ലി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു ഷിബു.
കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ് ഡയറക്ടർമാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു.
President's Police Medal for Bravery awarded to Malayali; Delhi Police SI Kozhikode native RS Shibu received the medal












































.jpeg)